16 വർഷത്തിനു ശേഷം രൺജി പണിക്കർ സംവിധാനത്തിലേക്ക്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഫഹദ് ഫാസിലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രൊജക്ട് അനൗൺസ് ചെയ്തത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോര്‍ജ് ആണ് നിർമാണം.ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വിഡിയോ പുറത്തുവന്നു.കുന്നു കയറി വരുന്ന ജീപ്പില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. കുന്നിനു മുകളിലായി കാറില്‍ ചാരി നില്‍ക്കുന്ന ഫഹദിനേയും വിഡിയോയില്‍ കാണാം. ചിത്രത്തിന്റെ ടൈറ്റില്‍ വൈകാതെ പുറത്തുവരും.രൺജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ രൗദ്രം ആണ് രൺജി അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഇടുക്കിയുടെ പശ്ചാത്തലത്തിലാകും സിനിമ ഒരുങ്ങുക. ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നാണ് സൂചന.
Home entertainment 16 വർഷത്തിനു ശേഷം രൺജി പണിക്കർ സംവിധാനത്തിലേക്ക്: നായകൻ ഫഹദ് ഫാസിൽ: അനൗൺസ്മെന്റ് വിഡിയോ