ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ 13 സീരീസ് ഫൈവ് ജി ഫോണുകള്‍ ഇന്ത്യയില്‍. സീരീസില്‍ റിയല്‍മി 13, കൂടുതല്‍ ഫീച്ചറുകളുള്ള റിയല്‍മി 13 പ്ലസ് എന്നിവ ഉള്‍പ്പെടുന്നു. 50MP Sony LYT 600 കാമറയും മികച്ച ദൃശ്യാനുഭവത്തിന് നിരവധി AI ഫീച്ചറുകളുമായാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.
റിയല്‍മി 13 സീരീസ് ഫൈവ് ജി ഫോണിന് 120hz ഉള്ള OLED ഡിസ്പ്ലേയാണ് ഉള്ളത്. മീഡിയാടെക് ഡൈമെന്‍സിറ്റി 7300 എനര്‍ജി 5ജി ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുക. 80W ചാര്‍ജറുമായി ജോടിയാക്കിയ 5,000mAh ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണ്‍ പായ്ക്കിലുള്ളത്. 12 ജിബി വരെ റാമുള്ള ഫോണ്‍ 256GB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വേപ്പര്‍ കൂളിംഗ് സിസ്റ്റവും ഗെയിമിങ്ങിനായി പ്രത്യേക ജിടി മോഡും ഉണ്ടായിരിക്കുമെന്ന് റിയല്‍മി പറഞ്ഞു.ചിത്രങ്ങള്‍ക്കായി 50MP Sony LYT-600 ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ കാമറയും AI ഇമേജ് പ്രോസസ്സിങ് സാങ്കേതികവിദ്യയും ഉണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP65 റേറ്റിങ്ങും സ്മാര്‍ട്ട്ഫോണിന് ഉണ്ട്. റിയല്‍മി 13 പ്ലസിന് 22,999 രൂപ മുതല്‍ 26,999 രൂപ വരെയാണ് വില. 1500 രൂപയുടെ കാഷ് ബാക്ക് ഓഫര്‍ ഉണ്ട്. ബേസ് മോഡലായ റിയല്‍മി 13യ്ക്ക് 17,999 രൂപ മുതല്‍ 19,999 രൂപ വരെ നല്‍കണം. ആയിരം രൂപയുടെ കാഷ് ബാക്ക് ഓഫര്‍ ആണ് മറ്റൊരു പ്രത്യേകത. സെപ്റ്റംബര്‍ ആറിന് വില്‍പ്പന ആരംഭിക്കും.