‘ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്തു, ആരും വിളിക്കരുത്’; പരാതി നല്‍കി സുപ്രിയ സുലെ

0

പൂനെ: തന്റെ മൊബൈല്‍ ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്തുവെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിയ സുലെ പൊലീസില്‍ പരാതി നല്‍കി.തന്റെ മൊബൈല്‍ ഫോണിലേക്ക് ആരും വിളിക്കരുതെന്നും സന്ദേശം അയക്കരുതെന്നും സുപ്രിയ സുലെ അഭ്യര്‍ത്ഥിച്ചു. എക്‌സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് ഫോണും വാട്‌സ് ആപ്പും ഹാക്കുചെയ്തതായി സുപ്രിയ സുലെ അറിയിച്ചത്.

Leave a Reply