പാലരുവി എക്സ്പ്രസ് നാളെ മുതൽ തൂത്തുക്കുടിയിലേക്ക്; സുരേഷ് ഗേ‍ാപി ഫ്ലാഗ് ഓഫ് ചെയ്യും

0

പാലക്കാട് : പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ് നാളെ മുതൽ തൂത്തുക്കുടിയിലേക്ക്. തൂത്തുക്കുടിയിലേക്കുള്ള സർവീസിന്റെ ഫ്ലാഗ് ഓഫ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നാളെ വൈകീട്ട് 3.45ന് കേന്ദ്രമന്ത്രി സുരേഷ് ഗേ‍ാപി നിർവഹിക്കും.എറണാകുളം – ഹൗറ അന്ത്യേ‍ാദയ എക്സ്പ്രസിന്റെ ആലുവയിലെ സ്റ്റേ‍ാപ്പും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.05നു പാലക്കാട് നിന്നു പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് പിറ്റേന്നു രാവിലെ തൂത്തുക്കുടിയിലെത്തും. തുടക്കത്തിൽ പുനലൂർ വരെയായിരുന്ന സർവീസ് പിന്നീട് ചെങ്കേ‍ാട്ടയിലേക്കും രണ്ടു വർഷം മുമ്പ് തിരുനൽവേലിയിലേക്കും നീട്ടുകയായിരുന്നു.

തിരുനെൽവേലിയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് തുറമുഖ പട്ടണമായ തൂത്തുക്കുടി. ഇവിടെ നിന്നും തിരുനെൽവേലിയിലേക്ക് പാലരുവി നീട്ടണമെന്ന ആവശ്യത്തെത്തുടർന്നാണ് സർവീസ് നീട്ടിയത്. തൂത്തുക്കുടിയിൽ നിന്നു കൂടുതൽ ചരക്കുകളും ലഭിക്കുമെന്നതിനാൽ വരുമാന വർധനയും റെയിൽവേ പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply