‘ഈ ഇരുണ്ട കാലത്ത് ഞങ്ങളുടെ പിന്തുണ’: 20 ലക്ഷം നല്‍കി നയന്‍താരയും വിഘ്‌നേഷും

0

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. 20 ലക്ഷം രൂപയാണ് താരദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇവരുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്റെ പേരിലാണ് സംഭാവന നല്‍കിയത്.

വയനാട്ടിലെ നഷ്ടത്തിന് പകരമാവില്ല. ഇരുണ്ടകാലത്ത് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു.- എന്ന് പറഞ്ഞുകൊണ്ടാണ് സാമ്പത്തിക സഹായത്തിന്റെ വിവരം വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവുമായി നിരവധി താരങ്ങളാണ് എത്തുന്നത്. മോഹന്‍ലാലും ടൊവിനോ തോമസും 25 ലക്ഷം രൂപ വീതം ഇരുവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നടന്‍ ആസിഫ് അലിയും സാമ്പത്തിക സഹായം നല്‍കി. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം നല്‍കി. തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കുകയുണ്ടായി. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി.

Leave a Reply