ഒരു വെള്ളി, അഞ്ച് വെങ്കലം: ആറ് മെഡലില്‍ ഒതുങ്ങി ഇന്ത്യ: പാരിസ് ഒളിംപിക്‌സിന് ഇന്ന് സമാപനം

0

പാരിസ്: പാരിസ് ഒളിംപിക്‌സിന് ഇന്ന് സമാപനം. ഒരു വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഉള്‍പ്പടെ ആറ് മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഒളിംപിക്‌സില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. സമാപനത്തില്‍ ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷും ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടിയ ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറുമാകും ഇന്ത്യന്‍ പതാകയേന്തുക.

സമാപനത്തിന് ഗംഭീര പരിപാടികളാണ് പാരിസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച 12.30 നാണ് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാകുക. പാരിസിലെ സ്റ്റാഡെ ഡെ ഫ്രാന്‍സിലാണ് ചടങ്ങുകള്‍ നടക്കുക. രാജ്യങ്ങളുടെ പരേഡിന് ശേഷം ഒളിംപിക്‌സ് പതാക 2028 ഒളിംപിക്‌സിന്റെ ആദിദേയരായ ലോസ് ആഞ്ചലസിന് കൈമാറും.

ടോക്കിയോ ഒളിംപിക്‌സിലെ ഏഴ് മെഡല്‍ എന്ന നേട്ടം മറികടക്കാനാവാതെയാണ് ഇന്ത്യ മടങ്ങുന്നത്. ഇത്തവണ പത്ത് മെഡലുകളാണ് രാജ്യം പ്രതീക്ഷിച്ചിരുന്നത്. ഒളിംപിക്‌സഷൂട്ടിങ്, ഹോക്കി, ഗുസ്തി, ജാവലിന്‍ ത്രോ എന്നീ നാല് ഇനങ്ങളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് മെഡല്‍ നേടാനായത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വെള്ളി മെഡല്‍ ലഭിക്കുന്നതിന് തീരുമാനമായാല്‍ മെഡല്‍ നേട്ടം ഏഴിലേക്ക് എത്തും.ഒരു സ്വര്‍ണ മെഡല്‍ ഇല്ലെന്ന നിരാശയുമായാണ് പാരിസില്‍നിന്ന് ഇന്ത്യ മടങ്ങുന്നത്. ടോക്കിയോയില്‍ സ്വര്‍ണം ജയിച്ച ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇത്തവണ വെള്ളി മെഡലാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ഹോക്കി ടീം കഴിഞ്ഞ ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നിലനിര്‍ത്തി. കൂടാതെ മനു ഭാകര്‍,സരബ്ജ്യോത് സിങ്, സ്വപ്നില്‍ കുസാലെ, അമന്‍ സെഹ്റാവത്ത് എന്നിവരാണ് മെഡല്‍ നേടിയത്.

Leave a Reply