കൊച്ചി: സിനിമയില്‍ ഇന്നുവരെ തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും ആരും വാതിലില്‍ വന്നു മുട്ടിയിട്ടില്ലെന്നും സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ എക്‌സിക്യൂട്ടീവ് മെമ്പറും നടിയുമായ ജോമോള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് അമ്മ നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ജോമോള്‍.
”ഞാനെത്രകാലമായി സിനിമയിലുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്നേവരെ, എനിക്കെന്റെ അനുഭവം വെച്ച് പറഞ്ഞാല്‍ ഒരാളുപോലും മോശമായിട്ട് സംസാരിക്കുകയോ നിങ്ങള്‍ പറയുന്നതുപോലെ കതകില്‍ വന്ന് തട്ടുകയോ അല്ലെങ്കില്‍ സഹകരിച്ചാല്‍ മാത്രമേ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തരികയുള്ളൂ എന്നൊന്നും പറഞ്ഞിട്ടില്ല.ആരോ പറയുന്ന കേട്ടു, ഈ ഒരു പ്രമുഖ നടിയെ ഒരുപാട് കാലം സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്. എനിക്കും അവാര്‍ഡ് കിട്ടിയിട്ടുള്ളതാണ്. അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നില്ല. ഒരു ഡയറക്ടറുടേയോ റൈറ്ററുടേയോ ക്രിയേറ്റിവിറ്റിയില്‍ നമുക്ക് ഇടപെടാനാവില്ല. എനിക്കെന്റെ അനുഭവം വെച്ചല്ലേ പറയാന്‍ പറ്റൂ. അങ്ങനെയുള്ള അനുഭവങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ അവര്‍ക്കൊപ്പമായിരിക്കും. മലയാള സിനിമാ മേഖലയില്‍ വന്നിട്ടുള്ള ആരോപണങ്ങള്‍ പത്രത്തില്‍ വന്നതാണ് കേട്ടിട്ടുള്ളത്.” മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടിയുടെ പ്രതികരണം.
Home entertainment ആരും വാതിലില്‍ മുട്ടിയിട്ടില്ല, സഹകരിച്ചാലേ ചാന്‍സ് തരൂ എന്ന് പറഞ്ഞിട്ടില്ല: ജോമോള്‍