കൊച്ചി: കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ കായലിൽ വീണ് കാണാതായി. 16 വയസ്സുകാരി ഫിദയാണ് കായലിൽ വീണത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. രാവിലെ 6.30 ഓടെയായിരുന്നു സംഭവം.കായലിൽ സ്കൂബ സംഘവും ഫയർഫോഴ്സും തിരച്ചിൽ നടത്തുകയാണ്. ചെറു വള്ളങ്ങളിൽ നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്. നിലമ്പൂർ സ്വദേശികളായ ഈ കുടുംബം വർഷങ്ങളായി നെട്ടൂരിൽ താമസിക്കുകയാണ്. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.