നീരജ് ചോപ്ര വീണ്ടും ഇറങ്ങുന്നു; ഡയമണ്ട് ലീഗില്‍ മത്സരിക്കും

0

ചണ്ഡീഗഢ്: പാരിസ് ഒളിംപിക്‌സ് ജാവലിന്‍ ത്രോ വെള്ളി നേട്ടത്തിനു പിന്നാലെ മറ്റൊരു ലോക പോരാട്ടത്തിനൊരുങ്ങി ഇന്ത്യയുടെ ചാമ്പ്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഈ മാസം 22നു നടക്കുന്ന ലോസന്നയില്‍ നടക്കുന്ന ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്നു താരം വ്യക്തമാക്കി.

പരിക്കിന്റെ പ്രശ്‌നങ്ങള്‍ ദീര്‍ഘ നാളായി നീരജിനെ വേട്ടയാടുന്നുണ്ട്. ഒളിംപിക്‌സിനു പിന്നാലെ നീരജ് ജര്‍മനിയിലേക്ക് ചികിത്സയ്ക്കായി പോയിരുന്നു.

പരിക്കിന്റെ പ്രശ്‌നങ്ങള്‍ പാരിസില്‍ തന്റെ പ്രകടനത്തെ ബാധിച്ചില്ലെന്നാണ് നീരജ് പറയുന്നത്. അതിനാല്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കാന്‍ പ്രശ്‌നങ്ങളില്ല. അതേസമയം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് താന്‍ മത്സരിക്കാനിറങ്ങുന്നതെന്നും വ്യക്തമാക്കി.പരിക്ക് വേട്ടയാടുന്നത് തന്റെ ശ്രദ്ധയെ കാര്യമായി ബാധിക്കുന്നുണ്ടെന്നു നീരജ് പറയുന്നു. പ്രകടനത്തില്‍ 100 ശതമാനം ശ്രദ്ധ കൊടുക്കാന്‍ സാധിക്കാത്തതും താരം ചൂണ്ടിക്കാണിച്ചു.

പാരിസില്‍ 89.45 മീറ്ററിലേക്ക് ജാവലിന്‍ ത്രോ എറിഞ്ഞാണ് നീരജ് പാരിസില്‍ വെള്ളി സ്വന്തമാക്കിയത്. ടോക്യോയില്‍ നേടിയ ചരിത്ര സ്വര്‍ണ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും സീസണിലെ മികച്ച ദൂരമാണ് താരം പാരിസില്‍ താണ്ടിയത്.

Leave a Reply