മോഹന്‍ലാലിന്റെ ബറോസ് എത്താന്‍ വൈകും; പുതിയ റിലീസ് തിയതി പുറത്ത്

0

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഫാന്റസി ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പ് കുറച്ചുകൂടി നീളും. ബറോസിന്റെ പുതിയ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍.

ഒക്ടോബര്‍ മൂന്നിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. നേരത്തെ ഓണം റിലീസായി ചിത്രം എത്തും എന്നാണ് പറഞ്ഞിരുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി പ്രവാസി മലയാളിയായ എഴുത്തുകാരന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് റിലീസ് നീട്ടിയത്.ജര്‍മനിയില്‍ താമസിക്കുന്ന ജോര്‍ജ് തുണ്ടിപറമ്പിലാണ് ചിത്രത്തിനെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയത്. ജോര്‍ജിന്റെ മായ എന്ന നോവലുമായി ചിത്രത്തിന് ബന്ധമുണ്ട് എന്നാണ് ആരോപണം. ജിജോ പുന്നൂസ് എഴുതിയ റോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കോപ്പിയടി ആരോപണങ്ങള്‍ ജിജോ പുന്നൂസ് തള്ളിയിരുന്നു.

Leave a Reply