പനി മാറി, മോഹൻലാൽ ആശുപത്രി വിട്ടു

0

കൊച്ചി: നടൻ മോഹൻലാലിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കടുത്ത പനിയും ശ്വാസതടസവുമുണ്ടായതിനെ തുടര്‍ന്ന് താരത്തെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോഹൻലാൽ സുഖം പ്രാപിച്ചുവെന്നും വിശ്രമത്തിന് ശേഷം ജോലികളിലേക്ക് തിരികെ പ്രവേശിച്ചെന്നും താരത്തിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.ഓഗസ്റ്റ് 16 നാണ് കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദേശിച്ചിരുന്നത്.

Leave a Reply