പാരിസ്: രണ്ട് വെങ്കല മെഡലുകള്‍ വെടിവച്ചിട്ട് ചരിത്രമെഴുതിയ ഇന്ത്യയുടെ അഭിമാനം മനു ഭാകര്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്നിറങ്ങും. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് താരത്തിനു മത്സരം. മനുവിനൊപ്പം ഇഷ സിങും ഇന്ത്യന്‍ പ്രതീക്ഷകളുമായി ഇറങ്ങുന്നുണ്ട്.
ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഇന്നലെ നിരാശകളുടെ ദിനമായിരുന്നു. മെഡല്‍ പ്രതീക്ഷകളായിരുന്നു പിവി സിന്ധു സിംഗിള്‍സിലും സാത്വിക് സായ്‌രാജ് രാന്‍കി റെഡ്ഡി- ചാരിഗ് ഷെട്ടി സഖ്യവും തോല്‍വിയോടെ പുറത്തായി. ഏക പ്രതീക്ഷയായ ലക്ഷ്യ സെന്‍ ഇന്ന് ക്വാര്‍ട്ടറില്‍ ഇറങ്ങുന്നു. മലയാളി താരം എച്എസ് പ്രണോയിയെ വീഴ്ത്തിയാണ് ലക്ഷ്യ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
ഹോക്കിയില്‍ ക്വാര്‍ട്ടറുറപ്പിച്ച ഇന്ത്യ ഇന്ന് പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടില്‍ ഇടം പിടിക്കുക ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നുണ്ട്. ഓസ്‌ട്രേലിയയാണ് എതിരാളികള്‍.