മമ്മൂട്ടി അന്നേ ചേർത്തു പിടിച്ചിരുന്നു, ആ കുട്ടി ഇന്ന് വലിയ നടനായി; വൈറലായി ചിത്രം

0

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും പഴയകാല ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. മുപ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ ആണിത്. സംവിധായകൻ ആലപ്പി അഷറഫ് ആണ് ഫോട്ടോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടി, സിദ്ദിഖ്, ലാൽ, ഫാസിൽ, ശങ്കരാടി തുടങ്ങി നിരവധി പേരെ ഫോട്ടോയിൽ കാണാം. എന്നാല്‍ ചിത്രം കൗതുകമാകുന്നത് മമ്മൂട്ടി ചേർത്ത് പിടിച്ചിരിക്കുന്ന ആ കുട്ടി ആരാണെന്ന് അറിയുമ്പോഴാണ്. മറ്റാരുമല്ല ഫഹദ് ഫാസില്‍ ആണ് ആ കുട്ടി.ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഇതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കമന്‍റില്‍ ആലപ്പി അഷറഫ് പറഞ്ഞിട്ടുമുണ്ട്. മമ്മൂട്ടി അന്നേ ഫഹദിനെ ചേർത്തു പിടിച്ചിരുന്നു… എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. 1992 ലാണ് പപ്പയുടെ സ്വന്തം അപ്പൂസ് പുറത്തിറങ്ങുന്നത്.

Leave a Reply