മലമ്പുഴ ഡാം തുറന്നു; മുക്കൈ, കല്‍പ്പാത്തി, ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രത

0

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് 112.99 മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ റൂള്‍ കര്‍വ് അനുസരിച്ചുള്ള പരമാവധി ജലനിരപ്പ് എത്തിയിരിക്കുന്നതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായയാണ് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകൾ മൂന്ന് സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഡാമിലന്റെ സംഭരണശേഷി 175.9718 Mm³ ആണ്.പാലക്കാട് മഴ മാറിയെങ്കിൽ നീരൊഴുക്ക് ശക്തമാണ്. മുക്കൈ, കല്‍പ്പാത്തി, ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്നു വിടേണ്ട വെള്ളത്തിന്റെ ഒരു ഭാഗം കെഎസ്ഇബിയുടെ പവര്‍ ജനറേഷനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും, മൊത്തം തുറന്നു വിടുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കുമെന്നുമാണ് മുന്നറയിപ്പിപ്പ്.

Leave a Reply