കൊച്ചി:ലഹരി മരുന്നിനെതിരെയുള്ള ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ 20 കേസുകൾ റിപ്പോർട്ട് ചെയ്തു.കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവും,MDMAയുമാണ് ലോക്കൽ പോലീസും ഡാൻസഫ് ടീമും ചേർന്ന് പിടികൂടിയത്.ചേരാനല്ലൂർ ഇടയക്കുന്നം പള്ളിപ്പറമ്പ് അശ്വിൻ ജോർജ് (25) എന്നയാളെ ചേരാനല്ലൂർ വിഷ്ണുപുരത്ത് നിന്നും 9.09 gm MDMA യുമായി ചേരാനല്ലൂർ പോലീസും ഡാൻസഫ് ടീമും ചേർന്ന് പിടികൂടി.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കർഷക റോഡ് ഭാഗത്തുനിന്നും മലപ്പുറം പിലാക്കൽ വീട്ടിൽ ജാബിർ (27), പാലക്കാട് ചോല പറമ്പിൽ രജീഷ് (29), ഗാന്ധിനഗർ സ്വദേശി അഭിജിത്ത് റായ് (24 ), എന്നിവരെ 920 ഗ്രാം കഞ്ചാവുമായി കടവന്ത്ര പോലീസും ഡാൻസഫ് ടീമും ചേർന്നു പിടികൂടി.എറണാകുളം കൊച്ചി സിറ്റി DCP (L/O) കെ. എസ്.സുദർശൻ IPSന്റെ നിർദ്ദേശാനുസരണം എറണാകുളം നാർകോട്ടിക് സെൽ ACP K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.