മുംബൈ: ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തില്‍. ഇതിന്റെ ഭാഗമായി താരം വരാനിരിക്കുന്ന ബുച്ചി ബാബു ക്രിക്കറ്റ് പോരാട്ടത്തില്‍ മുംബൈ ടീമിനായി കളിക്കും.
2023ലാണ് താരം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചത്. ഓസ്‌ട്രേലിയക്കെതിരായ നാഗ്പുര്‍ ടെസ്റ്റില്‍ താരം അരങ്ങേറി. എന്നാല്‍ തിളങ്ങാനായില്ല. പിന്നീട് അവസരവും ലഭിച്ചില്ല. പരിമിത ഓവറില്‍ പ്രത്യേകിച്ച് ടി20യില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ സൂര്യ ഈയടുത്താണ് ടി20 ടീമിന്റെ നായകനായത്.ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് താരം ടെസ്റ്റ് മോഹങ്ങളെക്കുറിച്ച് പ്രതികരിച്ചത്. ഗൗതം ഗംഭീര്‍ പരിശീലകനായതിനു പിന്നാലെയാണ് ഹര്‍ദിക് പാണ്ഡ്യയ്ക്ക് സാധ്യത കല്‍പ്പിക്കപ്പെട്ട ടി20 നായക സ്ഥാനം സൂര്യയുടെ കൈകളിലെത്തിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര മുന്നില്‍ നില്‍ക്കുന്നതാണ് സൂര്യ പ്രതീക്ഷ വയ്ക്കുന്നത്.
ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ബുച്ചി ബാബു ടൂര്‍ണമെന്റ്. 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. യുവ താരം സര്‍ഫറാസ് ഖാനാണ് മുംബൈ ടീമിന്റെ നായകന്‍.