‘ഞാൻ ആരെയും ഇത്രയേറെ സ്നേഹിച്ചിട്ടില്ല, തേച്ചൊട്ടിച്ചു കളഞ്ഞു’: ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞെന്ന് തനൂജ

0

നടൻ ഷൈൻ ടോം ചാക്കോയും തനൂജയും വേർപിരിഞ്ഞു. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് പ്രണയ തകർച്ചയെക്കുറിച്ച് തനൂജ തുറന്നു പറഞ്ഞത്. ഇത്രയും താൻ ആരെയും സ്നേഹിച്ചിട്ടില്ല. പക്ഷേ തന്നെ തേച്ചൊട്ടിച്ചു എന്നാണ് തനൂജ പറഞ്ഞത്. തന്റെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് കരുതിയ ആളാണ്. ഷൈൻ പോയതിൽ വളരെ വിഷമമുണ്ടെന്നും ഇപ്പോഴും താൻ ഓകെ ആയിട്ടില്ലെന്നും തനൂജ കൂട്ടിച്ചേർത്തു. ഷൈൻ നല്ലൊരു മനുഷ്യനാണ്. ഷൈൻ എന്നെ ചതിക്കുകയോ ഞാൻ അദ്ദേഹത്തെ ചതിക്കുകയോ ചെയ്തിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് വേർപിരിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. ജീവിതത്തിൽ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞ് കൂടെ കൂടുന്നവരെ വിശ്വസിക്കരുതെന്നും തനൂജ പറയുന്നു.

Leave a Reply