ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ തിരുചിത്രമ്പലം ടീമിന് ആശംസകളുമായി തമിഴ് സൂപ്പര്‍താരം ധനുഷ്. ചിത്രത്തിലെ അഭിനയത്തിന് നടി നിത്യ മേനോന് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രത്തില്‍ ധനുഷാണ് നിത്യ മേനോന്റെ നായകനായി എത്തിയത്.
നിത്യയ്ക്ക് ലഭിച്ച പുരസ്‌കാരം തന്റെ വ്യക്തിപരമായ നേട്ടമായാണ് കാണുന്നത് എന്നാണ് ധനുഷ് കുറിച്ചത്. കൂടാതെ മികച്ച കൊറിയോഗ്രഫിക്കുള്ള പുരസ്‌കാരം നേടിയ ജാനി മാസ്റ്ററേയും സതീഷ് കൃഷ്ണനേയും താരം പ്രശംസിച്ചു.തിരുചിത്രമ്പലം ടീമിന് അഭിനന്ദനങ്ങള്‍. നിത്യ മേനോന്റെ ശോഭനയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം എന്റെ വ്യക്തിപരമായ വിജയമായാണ് കാണുന്നത്. ജാനി മാസ്റ്ററിനും സതീഷ് മാസ്റ്ററിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ടീമിന് ഇതൊരു മികച്ച ദിവസമാണ്.- ധനുഷ് കുറിച്ചു.