കൊച്ചി:മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പനയ്ക്കായും ഉപയോഗത്തിനായും കൈവശം സൂക്ഷിച്ച 9 പേരെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തു.മയക്കുമരുന്ന് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാക്കനാട് ഉള്ള അപ്പാർട്മെന്റിൽ പരിശോധന നടത്തിയ സമയത്താണ് ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന പാലക്കാട് സ്വദേശികളായ ഷംസുദ്ദീൻ മകൻ സാദിഖ് ഷാ,നസീർ മകൻ സുഹൈൽ,മനോജ് മകൻ രാഹുൽ,കണ്ണൻ മകൻ ആകാശ്,തൃശൂർ സ്വദേശികളായ ഷാജി മകൻ അതുൽ കൃഷ്ണ,റഫീഖ് മകൻ മുഹമ്മദ് റാം ഷെയ്ക്ക്,സുകുമാരൻ മകൻ നിഖിൽ,മണികണ്ഠൻ മകൻ നിതിൻ, സാജു മകൾ റെയ്ഗല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.എല്ലാവരും 20നും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്.ഇവരുടെ കൈവശത്തുനിന്നും വില്പനക്കായി കവറുകളിൽ സൂക്ഷിച്ച നിലയിൽ 13 ഗ്രാം എംഡിഎംഐയും കണ്ടെടുത്തു.കാക്കനാട് പരിസരത്തും മയക്കുമെന്ന് വിൽപ്പന നടത്തുന്ന സംഘത്തിൽപെട്ടവരാണ് പിടിയിലായത്.പ്രതികളിൽ സുഹൈൽ,നിതിൻ എന്നിവർ മുൻപും കേസുകളിൽ ഉൾപ്പെട്ടവരാണ്.സബ് ഇൻസ്പെക്ടർമാരായ സജീവ് ,ബദർ ഫ്രാൻസിസ് എസ് സി പി ഓമാരായ ജോൺ എബ്രഹാം ,വിനു cpoമാരായ രാജേഷ് ,ജോബി wcpo എന്നിവ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു