തൃശൂര്‍: വഴിയാത്രക്കാരന്റെ തലയില്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ജനല്‍ ചില്ല് തകര്‍ന്ന് വീണ് സാരമായി പരിക്കേറ്റു. തൃശൂര്‍ മണികണ്ഠന്‍ ആലിലാണ് സംഭവം. സാരമായി പരിക്കേറ്റയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ കട നാട്ടുകാര്‍ അടപ്പിച്ചു.
രാവിലെ ഫുട്പാത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് ഇരിങ്ങാലക്കുട സ്വദേശി ഗോപാലകൃഷ്ണന്റെ തലയില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജനല്‍ച്ചില്ലുകള്‍ തലയില്‍ വീണത്. പരിക്കേറ്റ വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപകടനിലയിലായ കെട്ടിടത്തിന്റെ മുകള്‍ ഭാഗം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.അപകടത്തിന് പിന്നാലെ ഫുട്പാത്ത് അടച്ചു. കെട്ടിടത്തിന്റെ താഴത്തെ കടകളും അടപ്പിച്ചു. ജനല്‍ ചില്ല് മാറ്റാന്‍ ഉടമസ്ഥന് നിര്‍ദേശം നല്‍കിയതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.