കൊച്ചി:യുവാക്കൾക്കിടയിൽ കച്ചവടത്തിനായി കഞ്ചാവ് കൊണ്ടുവരുന്നതായി ഡാൻസാഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കളെ ഡാൻസാഫും ഹിൽ പാലസ് പോലീസും ചേർന്ന് പിടികൂടി.2.400 kg കഞ്ചാവുമായി കുറിച്ചി അയിരൂർ സ്വദേശി അമൽ ജിത്ത് (28),പട്ടാമ്പി ചക്കാലക്കൽ മുഹമ്മദ് റാഫി (20),ചങ്ങനാശ്ശേരി കുരിശുംമൂട് അലൻ തോമസ് (25),പട്ടാമ്പി ചൂരക്കോട് വിപിൻ കൃഷ്ണ (23)എന്നിവരെയാണ് പിടികൂടിയത്.17.08.24 തീയതി ചിത്രപ്പുഴ ഭാഗത്ത് യുവാക്കൾക്കിടയിൽ കഞ്ചാവ് കച്ചവടത്തിനായി വന്ന ടിയാൻമാരെ ബഹുമാനപ്പെട്ട എറണാകുളം കൊച്ചി സിറ്റി DCP (L/O) K S സുദർശൻ IPSന്റെ നിർദ്ദേശാനുസരണം എറണാകുളം നാർക്കോട്ടിക്
സെൽ ACP K A അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഹിൽപാലസ് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും കഞ്ചാവ് പിടികൂടിയത്.