ഡ്യൂറന്‍ഡ് കപ്പിൽ മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയം; വയനാടിന് സമർപ്പിച്ച് ബ്ലാസ്റ്റേഴ്സ്

0

കൊൽക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ടു ഗോളിന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. വിദേശ താരങ്ങളായ നോഹ് സദോയിയും ക്വാമ പെപ്രയും ഹാട്രിക് നേടി. പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിത രണ്ടു ഗോളും നേടി.ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കറുത്ത ആംബാൻഡ് ധരിച്ചാണ് ബ്ലാസ്റ്റേഴ്സ് കളിക്കിറങ്ങിയത്. പുതിയ പരിശീലകന്‍ മികേല്‍ സ്റ്റോറെയുടെ കീഴിൽ ആദ്യമത്സരമാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്.

മിന്നും വിജയം ടീം ഉരുള്‍പൊട്ടലില്‍ ഉള്ളുതകര്‍ന്ന വയനാടിന് സമര്‍പ്പിച്ചു. ഇത് വയനാടിനായെന്ന ക്യാപ്ഷനോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നും ഒരുമിച്ച് അതിജീവിക്കാമെന്നും ബ്ലാസ്റ്റേഴ്‌സ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

Leave a Reply