‘ആ സിനിമ പരാജയപ്പെട്ടതിന്റെ പ്രധാന കാരണം ഞാൻ തന്നെ’; വെളിപ്പെടുത്തി നാനി

0

2022 ൽ നാനിയെ നായകനാക്കി വിവേക് അത്രേയ സംവിധാനം ചെയ്ത ചിത്രമാണ് അണ്ടേ സുന്ദരാനികി. നസ്രിയ ആയിരുന്നു ചിത്രത്തിൽ നാനിയുടെ നായികയായെത്തിയത്. വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് തിയറ്ററിൽ വൻ പരാജയമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ചിത്രം എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് പറയുകയാണ് നാനി.

“എനിക്ക് തോന്നുന്നു അത് പരാജയപ്പെടാനുള്ള പ്രധാന കാരണം ഞാൻ തന്നെയാണെന്ന്. വിവേകിനോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിലെ സിനിമാ പ്രേമി ആ കഥ കേട്ടപ്പോൾ ആവേശഭരിതനായി. പക്ഷേ ഒരു നടനെന്ന നിലയിൽ എന്റെ ഇമേജ് ഞാൻ മറക്കുകയും ചെയ്‍തു. എന്നാല്‍ പ്രേക്ഷകര്‍ കണ്ടത് ഒരു താര സിനിമയായിട്ട് ആയിരുന്നു.

ആ കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകര്‍ തയ്യാറായില്ല. ചെറിയ തമാശകളുള്ള എന്റെ സിനിമകളൊക്കെയും വൻ വിജയമായി മാറിയിട്ടുണ്ട്. ഒരുപാട് ആളുകള്‍ അത് പ്രതീക്ഷിച്ചിരുന്നു. ഈ സിനിമയിൽ കോമഡി പിന്നിലേക്ക് മാറി. എന്റെ തെറ്റായ ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. താരത്തിന്റെ ആവശ്യം അതിനില്ലായിരുന്നു.പരാജയമായെങ്കിലും അണ്ടേ സുന്ദരാനികി ചെയ്‍തതില്‍ അഭിമാനമുണ്ടെന്നും” നാനി പറഞ്ഞു. സരിപോദ സനിവാരം ആണ് നാനിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. വിവേക് അത്രേയയും നാനിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ മാസം 29 നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Leave a Reply