‘ഇത്രയും സമ്മര്‍ദ്ദം താങ്ങാനാവില്ല’; നാട് വിട്ട് പോവുകയാണെന്ന് ശ്രീലേഖ മിത്ര

0

സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര കൊല്‍ക്കത്ത വിട്ട് മാറി നില്‍ക്കാനൊരുങ്ങുന്നു. തനിക്ക് ഇത്രയും സമ്മര്‍ദ്ദം താങ്ങാനാവില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ താരം പറയുന്നത്. പിറന്നാളിനോട് അനുബന്ധിച്ചാണ് താരത്തിന്റെ ഒളിച്ചോടല്‍. കുറച്ച് ദിവസത്തേക്ക് തന്നെ ബന്ധപ്പെടാനാവില്ലെന്നും വിഡിയോയില്‍ ശ്രീലേഖ പറയുന്നുണ്ട്.

പിറന്നാളിനോട് അനുബന്ധിച്ച് സോളോ ട്രിപ്പിനാണ് താരം ഒരുങ്ങിയത്. പാക്കിങ് ചെയ്യുന്നതിന്റെ വിഡിയോയ്‌ക്കൊപ്പമാണ് താന്‍ കടന്നുപോവുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. എന്റെ പിറന്നാളാണ് നാളെ. ഞാന്‍ ഇന്ന് ഒളിച്ചോടി പോവുകയാണ്. ഇതൊരു ഒളിച്ചോട്ടമാണോ എന്ന് പറയാനാവുമോ എന്ന് അറിയില്ല. പ്രകൃതിയുടെ മടിത്തട്ടില്‍ കിടക്കാനായാണ് ഞാന്‍ നഗരം വിടുന്നത്. ഞാനൊരു സോളോ ട്രിപ്പ് പോവുകയാണ്. ഞാന്‍ മാത്രം. – ശ്രീലേഖ മിത്ര പറഞ്ഞു.

കയ്യില്‍ കറുത്ത റിബണിന്റെ ബ്രേസ്ലറ്റ് താരം കെട്ടിയിട്ടുണ്ട്. നീതി കിട്ടുവരെ അത് കയ്യില്‍ അണിയും എന്നാണ് നടി പറയുന്നത്. സോളോ ട്രിപ്പിനെ ആത്മീയമായ ഒരു യാത്രയായാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിനായി ഫെയ്‌സ്ബുക്ക് ആപ്പ് കളയുകയാണെന്ന് നേരത്തെ ശ്രീലേഖ വ്യക്തമാക്കിയിരുന്നു. പിറന്നാള്‍ ആശംസകളും പാര്‍ട്ടികളുമൊന്നും എനിക്ക് സമാധാനം നല്‍കില്ല. ഞാന്‍ സെന്‍സിറ്റീവായ ഒരാളാണ്. കാരണം ഞാനൊരു കലാകാരിയാണ്. ഞാനൊരു സെലിബ്രിറ്റി അല്ല. ഇതുപോലെയുള്ള സമ്മര്‍ദ്ദം താങ്ങാന്‍ എനിക്കാവില്ല. ഈ സാഹചര്യങ്ങള്‍ എന്നെ ശ്വാസം മുട്ടിക്കുന്നു. കുറച്ചു ദിവസത്തേക്ക് എനിക്കൊരു ഇടവേളവേണം. എന്നെ കുറച്ചുനാളത്തേക്ക് ബന്ധപ്പെടാനാവില്ല.- ശ്രീലേഖ മിത്ര.

Leave a Reply