‘പീഡന വിവരം അറിഞ്ഞത് എമ്പുരാൻ സെറ്റിൽ വെച്ച്, അന്നു തന്നെ മാറ്റി’: അസിസ്റ്റന്റ് ഡയറക്ടർക്കെതിരായ ആരോപണത്തിൽ പൃഥ്വിരാജ്

0

‘ബ്രോ ഡാഡി’ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിന് എതിരെയുള്ള പീഡന ആരോപണത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ പൃഥ്വിരാജ്. അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ ഉയർന്ന ആരോപണം അറിയുന്നത് എമ്പുരാന്റെ ഷൂട്ടിങ്ങിനിടെയാണെന്നും അപ്പോൾ തന്നെ അയാളെ പറഞ്ഞുവിട്ടെന്നാണ് താരം വ്യക്തമാക്കിയത്. ബ്രോ ഡാഡി ഷൂട്ടിങ്ങിനിടെ പീഡനത്തിന് ഇരയായി എന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റാണ് രംഗത്തെത്തിയത്.

‘അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറിൽ എമ്പുരാൻ സിനിമയുടെ ഷൂട്ടിങ്ങിന്റെ തുടക്കത്തിലാണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാൻ അറിഞ്ഞിരുന്നില്ല. ഇക്കാര്യം അറിഞ്ഞ അന്നുതന്നെ ഇയാളെ ഷൂട്ടിങ്ങിൽനിന്നു മാറ്റിനിർത്തി. പൊലീസിനു മുന്നിൽ ഹാജരാകാനും നിയമനടപടികൾക്കു വിധേയനാകാനും നിർദേശിച്ചു’- പൃഥ്വിരാജ് പറഞ്ഞു.കോള തന്ന് മയക്കി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ പരാതി. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണു സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് ഇവർ അഭിനയിക്കാനെത്തിയത്. വീണ്ടും സീനിൽ അവസരം തരാമെന്നു പറഞ്ഞാണ് മൻസൂർ റഷീദ് യുവതിയെ വിളിച്ചുവരുത്തിയത്. റൂമിലെത്തിയപ്പോൾ കുടിക്കാൻ കോള നൽകി. ബോധം തെളിഞ്ഞപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി. തുടർന്ന് നഗ്നചിത്രം കാണിച്ച് ഇയാൾ പലതവണ പണം വാങ്ങിയെന്നും പരാതിയിൽ പറയുന്നു.

Leave a Reply