ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ ശക്തമായ മഴ; താല്‍ക്കാലിക നടപ്പാലം തകര്‍ന്നു

0

കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല-മുണ്ടക്കൈ മേഖലകളില്‍ ശക്തമായ മഴ. ഇരുകരകളെയും ബന്ധിപ്പിക്കുന്ന ബന്ധിപ്പിക്കാന്‍ നിര്‍മ്മിച്ച താല്‍കാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകര്‍ന്നു. കണ്ണാടിപ്പുഴയില്‍ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്.ഇതിനിടെ മുണ്ടക്കൈ ഭാഗത്ത് കണ്ണാടിപ്പുഴയില്‍ വീണ് ഒഴുക്കില്‍പ്പെട്ട പശുവിനെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടല്‍ മേഖലയിലുണ്ടായിരുന്ന അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തകരാണ് പശുവിനെ പുഴയില്‍നിന്ന് കരയിലേക്ക് എത്തിച്ചത്.ബെയ്‌ലി പാലത്തിന് അപ്പുറം മുണ്ടക്കൈ ഭാഗത്ത് നിരവധി കന്നുകാലികള്‍ മേയുന്നുണ്ടായിരുന്നു. പുഴയിലൂടെ മറുകരയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇതില്‍ ഒന്ന് ഒഴുക്കില്‍പ്പെട്ടത് എന്നാണ് കരുതുന്നത്. ശക്തമായ കുത്തൊഴുക്കിനെ വകവെക്കാതെ പുഴയില്‍ ഇറങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് കെട്ടിയാണ് പശുവിനെ കരയ്ക്കുകയറ്റിയത്.

Leave a Reply