‘ദൈവത്തിന്റെ കൈകള്‍’; പാലത്തിന്റെ മുകളില്‍ നിന്ന് ചാടിയ സ്ത്രീയുടെ തലമുടിയില്‍ കയറിപ്പിടിച്ചു, അത്ഭുതകരമായി രക്ഷപ്പെടുത്തി ഡ്രൈവര്‍

0

മുംബൈ: മുംബൈ അടല്‍ സേതുവില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സ്ത്രീയെ അത്ഭുതകരമായി രക്ഷപ്പെടുത്തി കാബ് ഡ്രൈവര്‍. പാലത്തില്‍ നിന്ന് ചാടിയ ഉടന്‍ തന്നെ സ്ത്രീയുടെ തലമുടിയില്‍ പിടിച്ചാണ് കാബ് ഡ്രൈവര്‍ രക്ഷിച്ചത്.ഓടിക്കൂടിയ പൊലീസുകാരും യാത്രക്കാരും ചേര്‍ന്ന് സ്ത്രീയെ രക്ഷിച്ച് പാലത്തിന്റെ മുകളില്‍ എത്തിച്ചു.ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

മുംബൈയുടെ വടക്കു കിഴക്കന്‍ പ്രദേശത്ത് താമസിക്കുന്ന,56കാരിയായ റീമാ മുകേഷ് പട്ടേല്‍ ആണ് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ (അടല്‍ സേതു) നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അടല്‍ സേതു പാലത്തിന്റെ സുരക്ഷാ ഭിത്തിയില്‍ ഇരുന്ന റീമ,ആദ്യം കടലിലേക്ക് എന്തോ വലിച്ചെറിഞ്ഞു.തുടര്‍ന്ന് ആണ് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.കാബ് ഡ്രൈവറിന്റെ സമയോചിതമായ ഇടപെടലാണ് സ്ത്രീക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.റീമ താഴേക്ക് ചാടിയ ഉടന്‍ തന്നെ ഡ്രൈവര്‍ തലമുടിയില്‍ കയറി പിടിക്കുകയായിരുന്നു.ഈ സമയത്ത് അതുവഴി വന്ന പട്രോളിങ് വാഹനത്തിലെ പൊലീസുകാരാണ് യുവതിയെ പാലത്തിന്റെ മുകളില്‍ എത്തിക്കാന്‍ കാബ് ഡ്രൈവറെ സഹായിച്ചത്.

Leave a Reply