കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു

0

തൃശ്ശൂര്‍: ദേശമംഗലത്ത് കൊച്ചുമകന്റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍(75) ആണ് മരിച്ചത്. സംഭവത്തില്‍ കൊച്ചുമകന്‍ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

ആക്രമണം നടത്തിയ രാഹുലിന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെയാണ് രാഹുല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് അമ്മയുടെ അച്ഛനായ അയ്യപ്പനെ അക്രമിക്കുകയായിരുന്നു.ചെറുതുരുത്തി പൊലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Leave a Reply