ബാഡ്മിന്റണില്‍ ‘തീ’ പാറും! ലക്ഷ്യയ്ക്കും ലോവ്‌ലിനയ്ക്കും മെഡല്‍ ‘ലക്ഷ്യം’, പാരിസില്‍ ഇന്ത്യ ഇന്ന്

0

പാരിസ്: ഒളിംപിക്‌സില്‍ ഇന്ന് ഇന്ത്യയുടെ രണ്ട് താരങ്ങള്‍ മെഡലുറപ്പിക്കാന്‍ ഇറങ്ങുന്നു. ബാഡ്മിന്‍ണില്‍ യൂത്ത് സെന്‍സേഷന്‍ ലക്ഷ്യ സെന്‍ സെമിയിലും വനിതാ ബോക്‌സിങ് 75 കിലോ വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ഗോഹെയ്‌നുമാണ് മെഡല്‍ തേടി ഇറങ്ങുന്നത്. ഹോക്കിയില്‍ സെമി പ്രതീക്ഷകളുമായി ഇന്ത്യ ഇന്ന് കരുത്തരായ ബ്രിട്ടനെ നേരിടും.

ഒളിംപിക്‌സ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രമെഴുതിയാണ് ലക്ഷ്യ മെഡലിനടുത്തു നില്‍ക്കുന്നത്. നൈസര്‍ഗികതയും തന്ത്രങ്ങളുമാണ് യുവ താരത്തെ വ്യത്യസ്തനാക്കുന്നത്. ബുദ്ധിപരമായി കളിയെ മറിക്കാനുള്ള സര്‍ഗശേഷിയുള്ളതാണ് ലക്ഷ്യയുടെ മറ്റൊരു മികവ്. ക്വാര്‍ട്ടറില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ലക്ഷ്യ ലക്ഷ്യത്തിലെത്തിയത്.

സെമി പക്ഷേ കടുക്കും. നിലവിലെ ഒളിംപിക് ചാംപ്യന്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സനാണ് എതിരാളി. തീ പാറും പോരിനാണ് പാരിസ് ഒരുങ്ങുന്നത്. 2016ല്‍ റിയോ ഡി ജനീറോയില്‍ വെങ്കലം നേടിയ അക്‌സല്‍സന്‍ 2020ല്‍ ടോക്യോയില്‍ ആ വെങ്കലം സ്വര്‍ണമാക്കി മാറ്റിയ താരവുമാണ്. നിലവില്‍ ലോക രണ്ടാം നമ്പര്‍.

Leave a Reply