കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസ്. ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു. കേസെടുത്തതിനു പിന്നാലെ ‘വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ’ എന്ന കുറിപ്പും പുതിയതായി പോസ്റ്റും അഖില്‍ മാരാര്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്.
Home entertainment മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കേസ്