പൊലീസ് ഹൈടെക്സെൽ മുൻ മേധാവിയെ കുടുക്കി ഓൺലൈൻ തട്ടിപ്പ് സംഘം; നഷ്ടമായത് ഏഴ് ലക്ഷം രൂപ

0

കൊല്ലം: പൊലീസ് ഹൈടെക്സെൽ മുൻ മേധാവി ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂർ ക്യാമ്പിലെ അസിസ്റ്റന്‍റ് കമാൻഡന്‍റ് സ്റ്റാർമോൻ പിള്ളയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തിൽ കൊല്ലം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയിൽ എടുത്തു.

ഓണ്‍ലൈന്‍ ട്രേഡിങ് ഇടനില കമ്പനിയിൽ ഏഴുലക്ഷം രൂപ ഇദ്ദേഹം നിക്ഷേപിച്ചിരുന്നു. കമ്പനി വ്യാജമാണെന്ന ബോധ്യപ്പെട്ട ഉടൻ പരാതി നൽകുകയായിരുന്നു. സംഘത്തിലെ രണ്ടുപേർ മലപ്പുറത്ത് പിടിയിലായതായി സൂചനയുണ്ട്. സൈബർ പൊലീസിന്‍റെ ഇടപെടലിൽ പകുതിയിലേറെ തുക വീണ്ടെടുത്തതായാണ് വിവരം.സ്റ്റാർമോൻ പിള്ളയെ അപരിചിതനായ ഒരാൾ ഷെയർ മാർക്കറ്റ് ബിസിനസിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. പിന്നീട് സെബിയുടെ അംഗീകാരമുള്ള ഏജൻസി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

Leave a Reply