14 സെന്റീമീറ്ററിൽ താഴെ വലിപ്പം, 100 കിലോ അയല ഒഴുക്കിക്കളഞ്ഞ് എൻഫോഴ്സ്മെന്‍റ്; വള്ളം പിടിച്ചെടുത്തു

0

കോഴിക്കോട്: മിന്നൽ പരിശോധനയിൽ അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളം പിടിച്ചെടുത്ത് ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ്. അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി ഷഫീറിന്റെ ഉടമസ്ഥതയിലുള്ള ബാദുഷ എന്ന വള്ളമാണ് പിടിച്ചെടുത്തത്.

14 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള 100 കിലോ അയലയാണ് വള്ളത്തിലുണ്ടായിരുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാൽ കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും നടത്തിയ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളം പിടിച്ചെടുത്തത്.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾക്ക് ശേഷം പിഴ സർക്കാരിലേക്ക് ഈടാക്കും. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി കളഞ്ഞു.

Leave a Reply