മന്ത്രി പങ്കെടുക്കുന്ന ജില്ലാതല തദ്ദേശ അദാലത്ത്: തീയതികൾ പുതുക്കി നിശ്ചയിച്ചു

0

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 16ന് എറണാകുളം റവന്യൂ ജില്ലയിലും, 17ന് കൊച്ചി കോർപ്പറേഷനിലും മന്ത്രി പങ്കെടുക്കുന്ന തദ്ദേശ അദാലത്ത് നടക്കും.ഈ മാസം 19 ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിലും അദാലത്ത് നടക്കും. ഈ മാസം 30ന് ഇടുക്കി, സെപ്റ്റംബർ 2ന് കണ്ണൂർ ജില്ലകളിലും അദാലത്ത് നടക്കും.

സെപ്റ്റംബർ 3ന് കാസർകോട്, 5ന് മലപ്പുറം, 6 ന് കോഴിക്കോട്, 7ന് കോഴിക്കോട് കോർപ്പറേഷൻ, 9ന് തൃശൂർ, പത്തിന് പത്തനംതിട്ട എന്നിങ്ങനെയാണ് മറ്റ് അദാലത്തുകൾ നടത്തുക. വയനാട്ടിലെ തീയതി പിന്നീട് നിശ്ചയിക്കും.

Leave a Reply