തിരുവനന്തപുരം:പൊലീസില്‍ വീണ്ടും അഴിച്ചുപണി. കോഴിക്കോട് പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയെ കണ്ണൂരിലേക്കു മാറ്റി. വയനാട് ജില്ലാ പൊലീസ് മേധാവി ടി നാരായണനാണ് പുതിയ കോഴിക്കോട് കമ്മിഷണര്‍. തപോസ് ബസു മത്താരിയാണ് പുതിയ വയനാട് എസ്പി. കോട്ടയം എസ്പി കെ കാര്‍ത്തിക്കിനെ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ (ഹെഡ്ക്വാര്‍ട്ടേഴ്സ്) എസ്പിയായി നിയമിച്ചു.
എ ഷാഹുല്‍ ഹമീദാണ് പുതിയ കോട്ടയം എസ്പി ആലപ്പുഴ എസ്പി ചൈത്ര തെരേസാ ജോണിനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. എംപി മോഹനചന്ദ്രനാണ് ആലപ്പുഴ പുതിയ എസ്പി. എറണാകുളം ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്പി സുജിത് ദാസിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു. ഡി ശില്‍പയാണ് കാസര്‍കോട്ടെ പുതിയ പൊലീസ് മേധാവി.തിരുവനന്തപുരം ഡിസിപി പി നിഥിന്‍ രാജിനെ കോഴിക്കോട് റൂറല്‍ എസ്പിയായും കോഴിക്കോട് ഡിസിപി അനുജ് പലിവാളിനെ കണ്ണൂര്‍ റൂറല്‍ എസ്പിയായും നിയമിച്ചു. ബിവി വിജയ് ഭാരത് റെഡ്ഡിയാണ് പുതിയ തിരുവനന്തപുരം ഡിസിപി.