ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഐക്യൂഒഒയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 21ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. Z9s സീരീസിന് കീഴില്‍ ഐക്യൂഒഒ Z9s, പ്രോ വേര്‍ഷന്‍ എന്നി സ്മാര്‍ട്ട് ഫോണുകളാണ് മൂന്ന് ആഴ്ചക്കകം ലോഞ്ച് ചെയ്യുന്നത്.
ഇവയ്ക്ക് 30000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒന്നിലധികം നിറങ്ങളില്‍ വരുന്ന ഫോണുകള്‍ക്ക് ഡ്യുവല്‍ റിയല്‍ കാമറ ഉണ്ടാവും. നല്ല ഗ്രിപ്പ് ലഭിക്കുന്നതിന് കര്‍വ്ഡ് ഫ്രെയിമായിരിക്കും ഇതില്‍ ക്രമീകരിക്കുക. 120Hz റിഫ്രഷ് നിരക്കുള്ള 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയായിരിക്കും ഫോണിന് ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രോ മോഡലിന് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 3 പ്രൊസസറും 5,500 എംഎഎച്ച് ബാറ്ററിയും കരുത്തുപകരും. റിയര്‍ കാമറ സിസ്റ്റത്തില്‍ പ്രധാനമായി 50 മെഗാപിക്‌സല്‍ സോണി LYT600 സെന്‍സര്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് സെന്‍സറുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മുന്‍ കാമറ 16 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടറാവാന്‍ സാധ്യതയുണ്ട്. പ്രോയ്ക്ക് ബാങ്ക് ഓഫര്‍ ഉള്‍പ്പെടെ ഏകദേശം 25,000 രൂപ വിലയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.