പാചക വാതക വില കൂട്ടി, വിമാന ഇന്ധനത്തിനും വര്‍ധന

0

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ചാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന്റെ വില 6.5 രൂപയാണ് വര്‍ധിച്ചത്. ഇതോടെ വില 1,652.50 രൂപയായി.

പുതുക്കിയ നിരക്കില്‍ വാണിജ്യ സിലിണ്ടറിന് മുംബൈയില്‍ 1,605 രൂപയും കൊല്‍ക്കത്തയില്‍ 1,764.50 രൂപയും ചെന്നൈയില്‍ 1,817 രൂപയുമാണ് വില.ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ നിരക്കില്‍ മാറ്റമില്ല. സിലിണ്ടറിന് 803 രൂപയാണ് വില.

ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,827.34 രൂപ അഥവാ 1.9 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ കിലോലിറ്ററിന് വില 97,975.72 രൂപയായി. ജെറ്റ് ഇന്ധന നിരക്കില്‍ തുടര്‍ച്ചയായി രണ്ടാം മാസമാണ് വില വര്‍ധിക്കുന്നത്. എടിഎഫ് വില ജൂലൈ ഒന്നിന് 1.2 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

Leave a Reply