നേപ്പാളില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിഞ്ഞു; 14 മരണം

0

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് 14 മരണം. 40 യാത്രക്കാരുമായി പുറപ്പെട്ട ബസിലെ 16 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.നേപ്പാളിലെ തനാഹുന്‍ ജില്ലയിലാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് നദിയില്‍ പതിക്കുകയായിരുന്നു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply