ബംഗളൂരു: അങ്കണവാടിയിലെ കുട്ടികളുടെ പ്ലേറ്റില്‍ നിന്ന് മുട്ട മോഷ്ടിച്ച അധ്യാപികയെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ശേഷം ടീച്ചര്‍ തന്നെ തിരിച്ചെടുക്കുകയായിരുന്നു.
സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി. അങ്കണവാടികളിലെ കുട്ടികള്‍ക്ക് മുട്ടകള്‍ വിളമ്പുകയും പിന്നീട് അത് പ്ലേറ്റില്‍ നിന്ന് തിരിച്ചെടുക്കുന്നതും വിഡിയോയില്‍ കാണാം. ഭക്ഷണം കിട്ടുന്നതിനിടെ കുട്ടികള്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നതും വ്യക്തമാണ്.അങ്കണവാടി ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് വനിത ശിശുക്ഷേമ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. അങ്കണവാടിയിലെ കുട്ടികള്‍ മുട്ടനല്‍കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.