അഡ്‌ജസ്റ്റബിള്‍ ക്ലച്ചും ബ്രേക്ക് ലിവറുകളും; ക്ലാസിക് 350ന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ന് വിപണിയില്‍, വിശദാംശങ്ങള്‍

0

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ന് അവതരിപ്പിക്കും. ക്ലാസിക് 350ന്റെ മെക്കാനിക്കല്‍ സവിശേഷതകള്‍ നിലനിര്‍ത്തി കൊണ്ടാണ് പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിക്കുന്നത്.

പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റ് ആണ് ഇതിന്റെ പ്രത്യേകത. ഇന്‍ഡിക്കേറ്ററുകള്‍ ഉള്‍പ്പെടെ എല്ലാം എല്‍ഇഡി ലൈറ്റിങ് വാഗ്ദാനം ചെയ്‌തേക്കാം. എന്നാല്‍ മുന്‍നിര മോഡലുകളായ ഡാര്‍ക്ക്, ക്രോം എന്നിവയില്‍ മാത്രമായി ഇത് പരിമിതപ്പെടുത്താനും സാധ്യതയുണ്ട്. ഹെറിറ്റേജ്, ഹെറിറ്റേജ് പ്രീമിയം, സിഗ്‌നല്‍സ്, ഡാര്‍ക്ക്, ക്രോം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായിട്ടായിരിക്കും പരിഷ്‌കരിച്ച ക്ലാസിക് 350 2024 മോഡല്‍ അവതരിപ്പിക്കുക. എന്‍ട്രി ലെവല്‍ മോഡലുകളില്‍ റിയര്‍ ഡ്രം ബ്രേക്കും സിംഗിള്‍-ചാനല്‍ എബിഎസും ഉണ്ടായിരിക്കും.റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ മുഴുവന്‍ ക്ലാസിക് 350 ലൈനപ്പിലും ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ ഒരു ഗിയര്‍ ഇന്‍ഡിക്കേറ്ററും യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടും സജ്ജീകരിക്കുന്നുണ്ട്. സൂപ്പര്‍ മെറ്റിയര്‍ 650ല്‍ കാണുന്ന അഡ്‌ജെസ്റ്റബിള്‍ ക്ലച്ചും ബ്രേക്ക് ലിവറുകളും മികച്ച വേരിയന്റുകളായ ഡാര്‍ക്ക്, ക്രോം എന്നിവയില്‍ ക്രമീകരിച്ചിട്ടുണ്ട്. മറ്റു വേരിയന്റുകള്‍ക്ക് ഒരു ആക്‌സസറിയായി ഈ ഫീച്ചര്‍ ലഭ്യമാകും. റോയല്‍ എന്‍ഫീല്‍ഡ് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ പോഡ് ടോപ്പ് മോഡലുകളില്‍ ലഭ്യമാണ്. മറ്റ് ലൈനപ്പുകള്‍ക്ക് ഓപ്ഷണല്‍ ഫീച്ചറായും ഇത് നല്‍കി വരുന്നുണ്ട്.

20.2 ബിഎച്ച്പിയും 27 എന്‍എം ടോര്‍ക്കും നല്‍കുന്ന 349 സിസി ജെ-സീരീസ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ക്ലാസിക് 350 നിലനിര്‍ത്തും. ഇത് 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ക്ലാസിക് 350ന്റെ നിലവിലെ പതിപ്പിന് 1.93 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ക്ലാസിക് 350ന്റെ അപ്‌ഡേറ്റഡ് പതിപ്പിന് ഇതിനും വില ഉയരാം.

Leave a Reply