നടന്നുപോയ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു; നടുറോഡില്‍ ദാരുണാന്ത്യം; വാഹനം കണ്ടെത്താന്‍ തിരച്ചില്‍

0

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ദേശീയപാതയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചിറയിന്‍കീഴ് മുടപുരം സ്വദേശി വിനോദ് (43) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.റോഡിലൂടെ നടന്നുപോകുകയായിരുന്ന വെല്‍ഡിങ് തൊഴിലാളിയായ വിനോദിനെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട യുവാവ് റോഡില്‍ വെച്ചു തന്നെ മരിച്ചു. യുവാവിനെ ഇടിച്ചു തെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി.

പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇടിച്ചു തെറിപ്പിച്ച വാഹനം കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കല്ലമ്പലം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Leave a Reply