മുഖ്യ പ്രതിക്ക് ഒളിത്താവളം ഒരുക്കി; കൈവെട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ കണ്ണൂർ വിളക്കോട് സ്വദേശി സഫീർ ആണ് അറസ്റ്റിലായത്. മുഖ്യ പ്രതി അശമന്നൂർ സവാദിനു മട്ടന്നൂരിൽ ഒളിച്ചു താമസിക്കാൻ സൗകര്യം ചെയ്തത് സഫീറാണെന്നു എൻഐഎ കണ്ടെത്തിയിരുന്നു.

ഇയാളെ ഇന്നലെ തലശ്ശേരിയിൽ നിന്നു എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി.2010 ജൂലൈ നാലിനാണ് കൈവെട്ട് ആക്രമണമുണ്ടായത്. പിന്നാലെ ഒളിവിൽ പോയ സവാദ് 13 വർഷത്തോളം ഷാജഹാൻ എന്ന പേരിലാണ് മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത്. മറ്റ് പ്രതികൾ പിടിയിലായപ്പോഴും സവാദിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Leave a Reply