ഡൽഹി സർക്കാരിന് തിരിച്ചടി; എംസിഡി നിയമനത്തിന് ലെഫ്റ്റനന്റ് ഗവര്‍ണർക്ക് സർക്കാരിന്റെ അനുമതി വേണ്ടെന്ന് സുപ്രീംകോടതി

0

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണറുമായുള്ള തര്‍ക്കത്തില്‍ ഡല്‍ഹിയിലെ ആംആദ്മി പാർട്ടി സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ 10 അല്‍ഡര്‍മാരെ നിയമിച്ച ഡൽഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാരിന്റെ സഹായമോ ഉപദേശമോ ഇല്ലാതെതന്നെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്‍ഡര്‍മാരെ നിയമിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന മുനിസിപ്പല്‍ കോര്‍പ്പറേഷനിൽ അല്‍ഡര്‍മാരെ നിയമിച്ചത് ചോദ്യംചെയ്ത് എഎപി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഡൽഹി സർക്കാരുമായി കൂടിയാലോചിക്കാതെയായിരുന്നു ഗവർണർ നിയമനം നടത്തിയത്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് നിയമപരമായ അധികാരമാണ്. ഒരു എക്‌സിക്യൂട്ടീവ് അധികാരമല്ല. അതിനാല്‍ ഗവര്‍ണര്‍ ഡല്‍ഹി സര്‍ക്കാരിന്റെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 10 അല്‍ഡര്‍മാരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിയമിച്ചത്. ഈ പത്ത് പേരും ബിജെപിക്കാരാണ്.

Leave a Reply