കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മലയാളി താരങ്ങൾ. സൂപ്പർതാരം മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ കൈമാറി. ആദ്യ ഘട്ടമായി 20 ലക്ഷം രൂപയാണ് മമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൂടാതെ ദുല്‍ഖർ 15 ലക്ഷവും നൽകി. 35 ലക്ഷം ഇവര്‍ മന്ത്രി പി രാജീവിന് കൈമാറി.
കൂടാതെ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്. ഫഹദിന്റേയും ദിലീഷ് പോത്തന്റേയും ശ്യാം പുഷ്കരന്റേയും ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസും സാമ്പത്തിക സഹായം നൽകി.തെന്നിന്ത്യൻ താരങ്ങളും കേരളത്തിന് സഹായവുമായി എത്തുന്നുണ്ട്. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടൻ വിക്രം 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.
Home entertainment മമ്മൂട്ടിയും ദുൽഖറും ചേർന്ന് 35 ലക്ഷം, ഫഹദും നസ്രിയയും 25 ലക്ഷം; വയനാടിനായി ഒന്നിച്ച് താരങ്ങൾ