2 പവൻ തൂക്കം വരുന്ന സ്വർണ്ണ വളയും 2.5 പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും ചതി ചെയ്‌ത്‌ കൈവശപ്പെടുത്തിയ പ്രതിക്കായി;അന്വേഷണം

0

ഈ ഫോട്ടോയിൽ കാണുന്നയാൾ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ 21.07.2024 തീയതി പകൽ 7.30 മണിക്ക് സദനം റോഡിൽ വിശ്രമിക്കുകയായിരുന്ന ആവലാതിക്കാരൻ ധരിച്ചിരുന്ന 2 പവൻ തൂക്കം വരുന്ന സ്വർണ്ണ വളയും 2.5 പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും ചതി ചെയ്‌ത്‌ കൈവശപ്പെടുത്തിയ പ്രതിയാണ്. ടി പ്രതി കുറ്റകൃത്യം നടത്തിയ ശേഷം കൃത്യ സ്‌ഥലത്ത് നിന്ന് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് വൈറ്റില പൊന്നുരുന്നി ഭാഗത്ത് എത്തുകയും അവിടെ നിന്നും നടന്ന് വൈറ്റില മേൽപാലത്തിലൂടെ വൈറ്റില ജംഗ്ഷനിൽ എത്തി തുടർന്ന് ടി പ്രതിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലാത്തതാണ്. ടി കാര്യത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷൻ ക്രൈം. 1213/2024 U/S 316 (2) 318(4) BNS പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതാണ്. ടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ അറിയിക്കുവാൻ താൽപര്യപ്പെടുന്നു.

അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഇ.കെ.എം സെൻട്രൽ 9497940866

എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ 04842394500, 9497987103

Leave a Reply