പട്‌ന: ബിഹാറില്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ പ്രകോപിതനായ കാമുകന്‍ 17കാരിയെയും 17കാരിയുടെ അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തി. യുവാവിന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട 17കാരിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
സരണ്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ മുന്‍ കാമുകന്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ചാന്ദ്‌നി കുമാരി (17), അഭ കുമാരി ( 15), ഇവരുടെ അച്ഛന്‍ താരേശ്വര്‍ സിങ് എന്നിവരാണ് മരിച്ചത്. അമ്മ ശോഭാ ദേവിയാണ് റോഷന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. മൂവരെയും റോഷന്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. യുവാവിന്റെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് വീടിന്റെ പുറത്തേയ്ക്ക് ഓടിയ ശോഭാ ദേവി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. റോഷനുമായി ചാന്ദ്‌നി കുമാരി അടുപ്പത്തിലായിരുന്നു. അടുത്തിടെ ചാന്ദ്‌നി റോഷനുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് റോഷന്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നതായി ശോഭാ ദേവി മൊഴി നല്‍കി. അറസ്റ്റിലായ റോഷന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.