മികച്ച വരുമാനം നല്‍കും; ടൈം ഡെപ്പോസിറ്റിനെ കുറിച്ച് അറിയാം

0

മികച്ച വരുമാനം നല്‍കുന്ന പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്ഥിര നിക്ഷേപത്തെക്കുറിച്ച് അറിയാം. പോസ്റ്റ് ഓഫീസുകളിലെ ഗ്യാരണ്ടീഡ്-ഇന്‍കം സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളിലൊന്നായ ഈ പദ്ധതി മികച്ച വരുമാനം നല്‍കുന്ന പദ്ധതിയാണ്.

ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് സമാനമായി പോസ്റ്റ് ഓഫീസുകള്‍ വഴി പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലേയ്ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കും. 1000 രൂപയ്ക്ക് പോസ്റ്റ് ഓഫീസില്‍ ടൈം ഡെപ്പോസിറ്റ് (ടിഡി) അക്കൗണ്ട് തുറക്കാം. പിന്നെ 100ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. ഈ അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്. ഇതില്‍ പരമാവധി നിക്ഷേപ പരിധിയില്ല. ത്രൈമാസത്തിലാണ് പലിശ കണക്കാക്കുന്നത്.പ്രായപൂര്‍ത്തിയായ ആര്‍ക്കും അൗണ്ട് തുറക്കാം. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും അക്കൗണ്ട് തുറക്കാം. ആദായ നികുതി ഇളവും ബാധകമായ പദ്ധതിയില്‍ 1 വര്‍ഷ ടൈം ഡെപ്പോസിറ്റിന് 6.9 ശതമാനം പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 7080 രൂപ പലിശയായി ലഭിക്കും. രണ്ട് വര്‍ഷം ആകുമ്പോള്‍ 7 ശതമാനം പലിശയാണ്. ലഭിക്കുക 7190 രൂപ. മൂന്ന് വര്‍ഷം 7.1 ശതമാനം പലിശയില്‍ 7190 ലഭിക്കും. അഞ്ച് വര്‍ഷത്തെ നിക്ഷേപത്തിന് 7.5 ശതമാണ് പലിശ. ഒരു ലക്ഷം രൂപയ്ക്ക് 7710 രൂപയാണ് പലിശയിനത്തില്‍ ലഭിക്കുക.

എന്നാല്‍ ആറ് മാസം തികയുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിന്‍വലിക്കാന്‍ പാടില്ല. അക്കൗണ്ട് 6 മാസത്തിന് ശേഷവും 1 വര്‍ഷത്തിന് മുമ്പും പിന്‍വലിച്ചാല്‍ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്കാണ് ബാധകമാകുക. പാസ് ബുക്കിനൊപ്പം നിശ്ചിത അപേക്ഷാ ഫോറം ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ സമര്‍പ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം.

Leave a Reply