മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, ഇടുക്കിയില്‍ വൈദ്യുതി ഉത്പാദനം കുറയ്ക്കും

0

കൊച്ചി: മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉല്‍പ്പാദനം ക്രമീകരിക്കാന്‍ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിങിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉല്‍പ്പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ജലം മലങ്കര ഡാമിലും, തുടര്‍ന്ന് മൂവാറ്റുപുഴ ആറിലേക്കുമാണ് എത്തുന്നത്. മലങ്കര ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉല്‍പ്പാദനത്തില്‍ രാവിലെ മുതല്‍ 200 മെഗാവാട്ട് കുറവ് വരുത്താനും സാധ്യമാകുന്ന ഏറ്റവും കുറഞ്ഞ ശേഷിയിലേക്ക് ഉല്‍പ്പാദനം കുറക്കാനും തീരുമാനിച്ചത്.നദിയിലെ ജലനിരപ്പും, വൈദ്യുതി ആവശ്യകതയും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമായിരിക്കും പീക്ക് മണിക്കൂറുകളിലെ ഉല്‍പ്പാദനം തീരുമാനിക്കുക. യോഗത്തില്‍ ബിജു പ്രഭാകര്‍ ഐഎഎസ്, ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍, കെഎസ്ഇബിയിലെ ഡയറക്റ്റര്‍മാര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply