ബിഹാറിന് വാരിക്കോരി; മൂന്ന് എക്‌സ്പ്രസ് വേകള്‍, രണ്ട് ക്ഷേത്ര ഇടനാഴികള്‍; ആന്ധ്രയ്ക്കും കൈനിറയെ, അമരാവതിയുടെ വികസനത്തിന് 15,000 കോടി

0

ന്യൂഡല്‍ഹി: എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയു ഭരിക്കുന്ന ബിഹാറിനും ടിഡിപി ഭരിക്കുന്ന ആന്ധ്രാപ്രദേശിനും കേന്ദ്രബജറ്റില്‍ വാരിക്കോരി പദ്ധതികള്‍. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15000 കോടിയാണ് കേന്ദ്ര ബജറ്റില്‍ മന്ത്രി നിര്‍മല സീതാരാമന്‍ അനുവദിച്ചിട്ടുള്ളത്. ആന്ധ്രയിലെ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി 2.66 കോടിയും അനുവദിച്ചിട്ടുണ്ട്.

ഹൈദരാബാദ്- ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പ്രഖ്യാപിച്ചു. ആന്ധ്രയിലെ കര്‍ഷകര്‍ക്ക് പ്രത്യേക സഹായം. കൂടാതെ ബിഹാറിനായി വിമാനത്താവളവും റോഡുകളും മെഡിക്കല്‍ കോളജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ ദേശീയപാത വികസനത്തിന് 26,000 കോടി രൂപ അനുവദിച്ചു.ബിഹാറില്‍ മൂന്ന് എക്‌സ്പ്രസ് വേകള്‍ നിര്‍മ്മിക്കും. പട്‌ന-പൂര്‍ണിയ, ബക്‌സര്‍- ബദല്‍പൂര്‍, ബോധ്ഗയ- വൈശാലി എക്‌സ്പ്രസ് വേകളാണ് പ്രഖ്യാപിച്ചത്. പ്രളയം നേരിടാന്‍ ബിഹാറിന് 11500 കോടിയുടെ പദ്ധതി കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചു.

വിനോദസഞ്ചാര മേഖലയിലും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബോധ്ഗയ അടക്കമുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി. നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായം. ഗയ, ബോധ്ഗയ ക്ഷേത്രങ്ങള്‍ നവീകരിക്കും. നളന്ദ സര്‍വകലാശാലയേയും വിനോദസഞ്ചാര മേഖലയുടെ ഭാഗമാക്കും.

Leave a Reply