‘മനു ഭാകറിന്‍റെ പരിശീലനത്തിനായി മുടക്കിയത് 2 കോടി’- അഭിമാനമെന്ന് കേന്ദ്ര കായിക മന്ത്രി

0

ന്യൂഡല്‍ഹി: മനു ഭാകറിലൂടെ ഇന്ത്യ പാരിസ് ഒളിംപിക്‌സില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടിരുന്നു. താരത്തിന്റെ മാത്രം പരിശീലനത്തിനായി കായിക മന്ത്രായലം രണ്ട് കോടി രൂപ മുടക്കിയിട്ടുണ്ടെന്നു കേന്ദ്ര കായിക മന്ത്രി മനസൂഖ് മാണ്ഡവ്യ. താരത്തെ അദ്ദേഹം അഭിനന്ദിച്ചു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ചരിത്രമെഴുതി വെങ്കലം നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ ഷൂട്ടര്‍ ഒളിംപിക് മെഡല്‍ നേടുന്നത്.

‘മെഡല്‍ നേട്ടത്തിലൂടെ മനു പാരിസില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി. ഖേലോ ഇന്ത്യയുടെ നേട്ടമാണ് തന്റെ മെഡലിനു പിന്നിലെന്നു അവര്‍ എന്നോടു പറഞ്ഞിരുന്നു. പ്രധാനമന്ത്രിയാണ് മികവ് ലക്ഷ്യമിട്ട് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിക്കു കീഴില്‍ രാജ്യത്തെ കായിക മത്സരങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. മത്സരങ്ങള്‍ വര്‍ധിപ്പിച്ചു. മികവുള്ള പ്രതിഭകള്‍ക്കായി മികച്ച പരിശീലകരെ കൊണ്ടു വന്നു. സ്‌കൂള്‍, കോളജ് തലത്തില്‍ മികച്ച താരങ്ങളെ കണ്ടെത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കി. ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്‌കീമിലൂടെ സാമ്പത്തികമായി താരങ്ങള്‍ പിന്നാക്കം നില്‍ക്കുന്നില്ലെന്നു ഉറപ്പാക്കി.”മനു ഭാകറിനായി 2 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. പരിശീലനത്തിനായി ജര്‍മനിയിലേക്കും സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും അയച്ചു. അവര്‍ക്ക് ആവശ്യമുള്ള പരിശീലകനെ നിയമിക്കാനുള്ള സാമ്പത്തിക സഹായവും ചെയ്തും. എല്ലാ കായിക താരങ്ങള്‍ക്കും ഇത്തരത്തിലുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാരിസില്‍ ഇനിയും മെഡലുകള്‍ രാജ്യത്തിനു ലഭിക്കും’- അദ്ദേഹം വ്യക്തമാക്കി.

Leave a Reply