‘ഇതെന്റെ അവസാന നൃത്തം…’, 24 വര്‍ഷത്തെ ഹോക്കി ജീവിതം; വൈകാരികമായ കുറിപ്പുമായി പി ആര്‍ ശ്രീജേഷ്

0

പാരിസ്: ഒളിമ്പിക്‌സില്‍ സ്വര്‍ണം പ്രതീക്ഷിച്ചാണ് ഇന്ത്യന്‍ ഹോക്കി ടീം ഇറങ്ങുന്നത്. ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ള ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ് ആദ്യം മത്സരത്തിന് ഉപയോഗിച്ച ജേഴ്സിയും ഒമ്പിക് ജേഴ്സിയും കൈയില്‍ പിടിച്ച് പാരീസില്‍ നിന്നുള്ള ഫോട്ടോയും കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.ആദ്യമായി ഇട്ട ജേഴ്‌സിയും 2024ലെ ഒളിമ്പിക്‌സ് ജേഴ്‌സിയും പിടിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”ഇത് എന്റെ ആദ്യത്തെ ജേഴ്‌സി…എന്റെ അവസാന 24 വര്‍ഷത്തെ യാത്ര…” എന്നാണ് ശ്രീജേഷ് കുറിച്ചത്.പാരീസ് ഒളിമ്പിക്‌സ് തന്റെ അവസാന മത്സരമായിരിക്കും എന്നാണ് കഴിഞ്ഞ ദിവസം ശ്രീജേഷ് പറഞ്ഞത്.

1980 ലാണ് അവസാനമായി ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇതുവരെ ഹോക്കിയില്‍ ഇന്ത്യയുടെ സമ്പാദ്യം. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഇത്തവണ ശ്രീജേഷിന് വേണ്ടി സ്വര്‍ണം നേടുമെന്ന വാശിയിലാണ്. ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ് പാരീസിലേത്. 328 അന്താരാഷ്ട്ര മത്സരങ്ങള്‍, മൂന്ന് ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോകകപ്പ് എന്നിവയില്‍ കളിച്ചു.പാരീസില്‍ എന്റെ അവസാന നൃത്തത്തിന് തയ്യാറെടുക്കുമ്പോള്‍ അഭിമാനത്തോടെയും പ്രതീക്ഷയോടെയും തിരിഞ്ഞു നോക്കുന്നു. ഈ യാത്ര അസാധാരണമായ ഒന്നായിരുന്നു. കുടുംബം, ടീമഗംങ്ങള്‍, പരിശീലകര്‍, ആരാധകര്‍ എന്നിവയുടെ സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ എക്കാലവും നന്ദിയുള്ളവനാണെന്നും എന്നില്‍ വിശ്വസിച്ചതിന് ഹോക്കിക്കും ഇന്ത്യക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.ഒളിമ്പിക്‌സിന് ശേഷമുള്ള വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ടീമുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply